പാലക്കാട്: തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.എഐക്യാമറ ഇടപാടില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തി.മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണ്.എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ പ്രതിച്ഛായ തകർത്തു.മോദി സർക്കാർ രാജ്യത്തിന്റെ യശസ്സ് ഹിമാലയത്തോളം ഉയർത്തി.ശബരി റെയിൽ പാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു.ദേശീയ പാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്.നരേന്ദ്ര മോദി സർക്കാറിന്റെ പത്താം വാർഷികത്തില്‍ ഒരു മാസം നീണ്ട് നില്ക്കുന്ന ജനസമ്പർക്ക പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സുരേന്ദ്രന് ഇക്കാര്യം പറഞത്.