കൊച്ചി: തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രംഗത്ത്.ഗവർണര്‍ക്കെതിരെ വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും ഉണ്ടാകും.ഗവർണർക്കെതിരായ എസ്.എഫ്. ഐ ബാനർ സംസ്കാര ശൂന്യമായ നടപടിയാണ്.ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിഷേപിക്കും. പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.ഗവർണർ എന്നത് ഉന്നത പദവിയാണ്.അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രിയും.എസ്.എഫ്.ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു.മുഖ്യമന്ത്രി അത് തിരുത്തണമെന്നും കെ സുരന്ദ്രന് ആവശ്യപ്പെട്ടു