കോഴിക്കോട് : രാജ്യം മുഴുവന്‍ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണ്. മുഖ്യധാര രാഷ്ട്രീയ പാര്ട്ടിക്കാര് അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്. ജെഎന്‍യുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോള്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളായി ഇവരുടെ താവളമെന്നും കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ബിജെപി നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ അത് പോലീസ് കോടതിയില്‍ സമ്മതിച്ചു. അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്. പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടിയതും ഇതേ മതഭീകരരാണ്. ബിഷപ്പിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഹാലിളകി വന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പണക്കാട്ടെ തങ്ങള്‍ക്കെതിരെ ആരും പ്രതികരിച്ചില്ല.
ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് അവരെന്നും സുരേന്ദ്രന് പറഞ്ഞു. നാളെ പാല് കൊടുത്ത കൈക്ക് തന്നെ പോപ്പുലര്‍ ഫ്രണ്ട് കൊത്തും. വിവാഹപ്രായം 21 വയസാക്കിയതിനെ ആദ്യം എതിര്‍ത്തത് സിപിഎമ്മാണ്. കൊവിഡ് അള്ളാഹുവിന്റെ ശിക്ഷയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നത്. ഇത് എന്തൊരു പാര്‍ട്ടിയാണെന്ന് മനസിലാകുന്നില്ല. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കി ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരതയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും സുരേന്ദ്രന് പറഞ്ഞു.