തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക് മാറ്റാൻ ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത് , സംസ്ഥാന സർക്കാരും പൊലീസും കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് പറഞ്ഞു.മുഖ്യമന്ത്രിയും സതീശനും മച്ചാ മച്ചായാണ്.ഇ.ഡി അന്വേഷണം വേണ്ടെന്ന സതീശന്റെ നിലപാട് പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കുന്നതിന്റെ ഭാഗമാണ്.കെ.സുധാകരനും സതീശന്റെ നിലപാട് തന്നെയാണോയെന്ന് വ്യക്തമാക്കണം.രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.