കൊച്ചി:ജന വിരുദ്ധ നയങ്ങളുടെ പെരുമഴയാണ് കേരള ബജറ്റിലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.വലിയ വില വർദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടാവാന്‍ പോകുന്നത്.പാവങ്ങളെ പിഴിയുന്ന സർക്കാർ കൊള്ളക്കാരെ തൊടുന്നില്ല.കേരള സർക്കാരിനെതിരെ ബിജെപി ശക്തമായ സമരം നടത്തും.നാളെ പന്തംകൊളുത്തി പ്രകടനം നടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.9 ന് ജില്ലാ കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം സംസ്ഥാനത്ത് വ്യാജമായി ഉണ്ടാക്കുന്നു.ഇതൊന്നും തടയാൻ സർക്കാരിന് കഴിയുന്നില്ല.തദ്ദേശഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊല്ലുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യു.പി.എ സർക്കാർ പത്ത് വർഷം കേരളത്തിന് നൽകിയ പണവും മോദി സർക്കാർ 8 വർഷം നൽകിയ പണവും എത്രയെന്ന് ധനമന്ത്രി ബാലഗോപാൽ പുറത്തു വിടണം.ധനകാര്യ മന്ത്രി ഇക്കാര്യത്തിൽ ധവളപത്രം ഇറക്കണം.സി.പി.എമ്മിൻ്റ ഓരോ കള്ളവും വീടുകളിലെത്തി പൊളിച്ചു കാണിക്കും.കുറവു വരുത്തിയാൽ പോര അധികനികുതി പിൻവലിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.