ദില്ലി: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍, മുഖ്യമന്ത്രി പ്രസംഗിക്കവേ ,മൈക്ക് കേടായതില്‍ കേസെടുത്തതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് .കേസ് ഉടൻ പിൻവലിക്കണം .മൈക്കിനു എതിരെ കേസ് എടുക്കുമോ എന്നാണ് അറിയേണ്ടത്.സമനില തെറ്റിയ പെരുമാറ്റം ജനങ്ങൾ കാണുന്നു.കേട്ടു കേൾവി ഇല്ലാത്ത കര്യങ്ങൾ ആണ് നാട്ടിൽ നടക്കുന്നത്.ഇത്ര സംശയത്തോടെ കാണുന്ന മുഖ്യമന്ത്രി ചരിത്രത്തിൽ ഇല്ല.എല്ലാ കാര്യങ്ങൾക്കും കേസ് .ഈ രീതി തുടർന്നാൽ എങ്ങനെ ജീവിക്കും. അടിയന്തരാവസ്ഥയെക്കാൾ ഭീതിയാണെന്നും അദ്ദേഹം പറഞ്ഞു.