തിരുവനന്തപുരം: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി സംബന്ധിച്ച വിഷയത്തിൽ വെല്ലുവിളിച്ച് ബിജെപി. നിലപാട് വ്യക്തമാക്കാൻ ആർജവമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി അതിന്റെ അവസാന ആണി അടിക്കാൻ പോകുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.