കാസർകോട്∙ വ്യാജരേഖാ കേസിൽ കെ.വിദ്യയ്ക്ക് ഹൊസ്‌ദുർഗ് കോടതി ജാമ്യം അനുവദിച്ചു. കരിന്തളം കോളജിൽ വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയെന്ന കേസിലാണ് ജാമ്യം. ഇൗ കേസിൽ മുന്‍പ് ഹോസ്‌ദുർഗ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം വിദ്യയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയെന്നു പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ട്, ഗുരുതരകുറ്റമാണ് വിദ്യ ചെയ്തതെന്നാണ് നീലേശ്വരം പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. വ്യാജരേഖ ഉപയോഗിച്ച് വിദ്യ ആദ്യം ജോലി ചെയ്തത് കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലായിരുന്നു.












