തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാള്‍- ഗൗതം കിച്ലു ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഗൗതം കിച്ലു ഷെയര്‍ ചെയ്തിരുന്നു. കുഞ്ഞിന്റെ പേരും ഗൗതം കിച്ലു സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടു.
നീൽ കിച്ച്ലുവിന്റെ ജനനം അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും ഗൗതം കിച്ലു എഴുതിയിരിക്കുന്നു. ഒട്ടേറെ പേര് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാതാപിതാക്കളായ കാജലിനും ഗൗതമിനും അഭിനന്ദനങ്ങള്‍ എന്ന നടി താര ശര്‍മ എഴുതിയിരിക്കുന്നു.