കണ്ണൂർ : പാർട്ടിക്ക് സ്വീകാര്യമെങ്കിൽ അടുത്തതവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . താൻ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവർക്കുള്ള മരുന്ന് നൽകാനറിയാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു . സി പി ഐയെ തകർക്കാനുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ്. പാർട്ടി ശത്രുക്കളുമായി ചേർന്ന് ഇവർ നടത്തുന്ന നീക്കം ശക്തമായി നേരിടുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ലോകായുക്ത ഭേദഗതി ബില്ലിൽ ഇടപെടാനായെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാ അധികാരവും മുഖ്യമന്ത്രിക്ക് കൊടുക്കുന്നതാണ് സിപിഐ എതിർത്തത് ഇപ്പോഴത്തെ ഭേതഗതിയോടെ നിയമസഭയ്ക്കും സ്പീക്കർക്കും അധികാരം കിട്ടി. ഗവർണറുടെ ഇടപെടൽ ഒഴിവാക്കാൻ വേണ്ടി കൂടിയാണ് ഈ നിയമ ഭേദഗതി. ഭൂരിപക്ഷത്തിന്റെ തീരുമാനം മാത്രമാണ് ജനാധിപത്യത്തിൽ നടപ്പാവുകയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
പാർട്ടിക്കെതിരായ ബിജിമോളുടെ വിമർശനത്തിൽ കാര്യമില്ല. പുരുഷ കേന്ദ്രീകൃത പാർട്ടി ആകാതിരിക്കാനാണ് ബിജിമോളെ മത്സരിപ്പിച്ചത് . തെരഞ്ഞെടുക്കപ്പെട്ടില്ല എന്നത് കൊണ്ട് ആ വിമർശനം ഉയർത്തേണ്ടതില്ല എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.