തിരുവനന്തപുരം : കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. രാത്രി ഒരു മണിയോടു കൂടി ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസുകാരുടെ വിശദീകരണം.