കണ്ണൂർ> വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അന്വേഷണം ക്യാബിൻ ക്രൂ അംഗങ്ങളിലേക്കും. കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി കാത്തൂൺ പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായാണ് ഡിആർഐ കണ്ടെത്തിയിട്ടുള്ളത്. ഇതിന് തുടർച്ചയായാണ് അന്വേഷണം വ്യാപിപ്പിച്ചത്.
ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ ആരാണ് സുരഭിക്ക് സ്വർണ്ണം നൽകിയതെന്ന് കണ്ടെത്താനും അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 714 വിമാനത്തിലാണ് സുരഭി കണ്ണൂരില്‍ എത്തിയത്.
ഒരുകിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് അധികൃതർ.പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ല.സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. മലദ്വാരത്തിലാണ് ഇവർ 120 പവനോളം വരുന്ന മിശ്രിതം ഒളിപ്പിച്ചത്.അറുപത് ലക്ഷത്തോളം രൂപ വിലവരുന്ന 960 ഗ്രാം സ്വർണ്ണമാണ്. നാല് കാപ്സ്യൂളുകളിലാക്കിയാണ് പിൻഭാഗത്ത് സൂക്ഷിച്ചത്.
മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശിയായ സുരഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലാവുന്നത്.കേരളത്തിലെ സ്വർണക്കടത്തു സംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടായിരുന്നു എന്ന സംശയവും ഡിആര്‍ഐ അധികൃതർക്കുണ്ട്.
സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു. ഈ വർഷം പുറത്തിറങ്ങിയ കരീന കപൂറിൻ്റെ ക്രൂ എന്ന ബോളിവുഡ് ചിത്രത്തിലേതിന് സമാനമായാണ് എയർ ഹോസ്റ്റസ് സ്വർണ്ണക്കടത്ത് നടപ്പാക്കിയത്.
ഇതിന് പിന്നാലെ പ്രേരണയായ ശൃഖലയെ കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ബഹ്‌റിന്‍-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.