കണ്ണൂർ : കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. 2019 ലെ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട് കേരളാ ഗവർണർ, കണ്ണൂർ വിസിക്കെതിരെ നടത്തിയ ആരോപണത്തെ തുടർന്നാണ് പരാതി. 2019 ൽ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെയുണ്ടായ കയ്യേറ്റ ഗൂഢാലോചനയിൽ വിസിക്ക് പങ്കുണ്ടായിരുന്നുവെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചത്.
കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ കയ്യേറ്റ ശ്രമവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലറെ ക്രമിനലെന്നും ഗവര്‍ണര്‍ വിളിച്ചു. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയപ്രതിഷേധം ഉയര്‍ന്നിരുന്നു. പരിപാടിയിൽ വെച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സിലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവർണർ ആരോപിക്കുന്നു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു.
അതിനിടെ ഗവർണർക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രത്തിൽ ലേഖനം. സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി താന്‍ പ്രമാണിത്തത്തോടെ പെരുമാറുകയാണ് ഗവർണർ എന്ന് ജനയുഗം മുഖപ്രസംഗം പറയുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടിക്കുവാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നത് എന്നും സിപിഐ മുഖപത്രം കുറ്റപ്പെടുത്തുന്നു.