കർണാടക: കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. രാജ്യത്ത് ഇതിനകം 422 പേർക്ക് ഒമിക്രോൺ ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6987 പേർക്ക് ഇന്ത്യയിൽ കോവിഡ് ബാധിച്ചു. 162 പേർ മരണപ്പെട്ടു. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 130 പേർ ഒമിക്രോൺ മുക്തരായിട്ടുണ്ട്. കേരളത്തിൽ മുപ്പതിലധികം പേർക്ക് പുതിയ വകഭേദം ബാധിച്ചിട്ടുണ്ട്. അതേ സമയം പുതിയ വകഭേദത്തിന്‍റെ വ്യാപനം മുൻനിർത്തി കർണാടകം രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി ബൊമ്മൈയെ കൂടാതെ റവന്യൂ മന്ത്രി ആർ. അശോക, ആഭ്യന്തര മന്ത്രി ആരഗ ജ്ഞാനേന്ദ്ര, ആരോഗ്യമന്ത്രി കെ. സുധാകർ, ചീഫ് സെക്രട്ടറി രവികുമാർ, ആരോഗ്യ, പോലീസ് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.