ബംഗ്ലൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സസ്പെന്‍സുകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരു പോലെ വിജയിച്ച് കയറി, ചരടുവലികള്‍ നടത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകണമെന്നതില്‍ എംഎല്‍എമാരുടെ അഭിപ്രായമാരായും. എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രത്യേക നിരീക്ഷകര്‍ എഐസിസി അധ്യക്ഷന്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.