ബെംഗളുരു: ബിജെപിയുടെ കര്‍ണാടക തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പല കാരണങ്ങളുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല. പല സമുദായങ്ങളില്‍ നിന്നും വോട്ട് ചര്‍ച്ചയുണ്ടായി. തോല്‍വിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ബൊമ്മൈ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ബൊമ്മൈ ഏറ്റെടുത്തിരുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണേന്ത്യയില്‍ കൈവശമുണ്ടായിരുന്ന ഏക സംസ്ഥാനവും ബിജെപിയെ കൈവിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്.