ബംഗളൂരു: കര്‍ണാടകയില്‍ വന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപയെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ബെലഗാവിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് യുവനിധി പദ്ധതി ഉടന്‍ നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പദ്ധതി പ്രകാരം 1000 രൂപ നല്‍കും. ബിരുദാനന്തര ബിരുദമുള്ള തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ. 1000 രൂപയും നല്‍കും. സംസ്ഥാനത്ത് ഡിപ്ലോമയും തൊഴില്‍രഹിതരുമായ യുവാക്കള്‍ക്ക് അലവന്‍സായി എല്ലാ മാസവും 1500 രൂപയും നല്‍കും
അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് (ബിപിഎല്‍) എല്ലാ മാസവും 10 കിലോ അരി സൗജന്യമായി നല്‍കുന്ന ‘അന്ന ഭാഗ്യ’ പദ്ധതി ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകയിലെ സ്ത്രീകള്‍ക്കായി ‘ഗൃഹ ലക്ഷ്മി’ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ വീട്ടമ്മയ്ക്കും 1000 രൂപ വാഗ്ദാനം ചെയ്യുന്നു.