തിരുവനന്തപുരം: എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ kn-481 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ നാല് മണി മുതൽ ഫലം ലഭ്യമാകും.
ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന്‍ ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം FJ 241754 എന്ന നമ്പറിനാണ് ലഭിച്ചത്. തൃശ്ശൂരിൽ വിറ്റ ടിക്കറ്റിനാണ് 1 കോടി രൂപയുടെ സമ്മാനം. സിസിലി ആന്റണി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം FA 424734 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് പത്തനംതിട്ടയിൽ ആണ് ടിക്കറ്റ് വിറ്റത്. തോമസ് പി ബാബു എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.