തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 511 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 ഭാഗ്യശാലികൾക്കാണ് ലഭ്യമാവുക. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം മൂന്ന് മണിക്ക് അറിയാം. കാരുണ്യ പ്ലസ് ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresultnet ) അറിയാൻ കഴിയും.
കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.