തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെ.കെ. ദിവാകരനടക്കം 3 പേര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ചക്രംപുള്ളി ജോസ്, നാരായണന് എന്നിവരാണു ജാമ്യം ലഭിച്ച മറ്റുള്ളവര്‍. 300 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കണക്കാക്കുന്ന കേസില്‍ 104 കോടി രൂപയുടെ അഴിമതിയാണു ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. 4 പതിറ്റാണ്ടിലേറെയായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണു കരുവന്നൂര്‍ ബാങ്ക് ഭരിക്കുന്നത്. വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി 10 കൊല്ലം മുന്‍പുതന്നെ പരാതികള്‍ ലഭിച്ചിട്ടും അവഗണിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.