തൃശൂർ: സിപിഎം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ലെന്ന് മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്. തട്ടിപ്പ് പണം എവിടെയെന്ന് പാര്ട്ടിക്കറിയം. എ.സി.മൊയ്തീന്, സി.കെ.ചന്ദ്രന് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണം. മകനെ ചതിച്ചതാണ്. പാർട്ടിക്ക് വേണ്ടിയാണ് മുഴുവൻ ചെയ്തത്. മൊയ്തീനെയും ചന്ദ്രനെയും ചോദ്യം ചെയ്താൽ മാത്രമേ സത്യം പുറത്തുവരൂ. തട്ടിച്ചെടുത്തു എന്നു പറയുന്ന പണം എവിടെയെന്നറിയില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാര്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.
അതേ സമയം, കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 38.75 കോടി രൂപ നിക്ഷേപം തിരികെ നല്‍കിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മരിച്ച ഫിലോമിനയ്ക്ക്, അവരുടെയും ഭര്‍ത്താവ് ദേവസിയുടെയും പേരിലുള്ള നിക്ഷേപത്തില്‍നിന്നും 4.60 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. മകന്റെ ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോഴും നല്കി. ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്കാന് കഴിയാതിരുന്നത്. ഇതു സംബന്ധിച്ച് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.