തിരുവനന്തപുരം: ആള്‍മാറാട്ട കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പിഴയീടാക്കാന്‍ നോട്ടീസ് നല്‍കി സര്‍വകലാശാല. പിഴ അടച്ചില്ലെങ്കില്‍ ഈടാക്കാന്‍ സര്‍വകലാശാലക്ക് വിവിധ മാര്‍ഗങ്ങളുണ്ടെന്ന് വൈസ് ചാന്‍സിലര്‍ ഡോ.മോഹന്‍ കുന്നുമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 39 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയിട്ടുണ്ട്. മറുപടി നല്‍കാത്ത 30 കോളേജുകളോട് ഈ മാസം 20ന് മുമ്പ് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.
മത്സരിക്കാത്തെ എസ്എഫ്‌ഐ നേതാവിനെ പിന്‍വാതില്‍ വഴി കൗണ്‍സിലറാക്കിയ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തട്ടിപ്പ് വന്‍ വിവാദമായിരുന്നു. കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതി നടത്തിയ കുറ്റം അവഗണിക്കാന്‍ കഴിയില്ല എന്ന് പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഉത്തരവ്.