• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് എത്തും

by Web Desk 06 - News Kerala 24
August 13, 2023 : 6:29 am
0
A A
0
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് എത്തും

ബെംഗളുരു: ഓണക്കാലം അടുക്കുന്തോറും നാട്ടിലെത്താനുള്ള മലയാളികളുടെ ആഗ്രഹത്തിനൊപ്പം തന്നെ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും വ‍ർധിക്കുന്ന കാഴ്ചയാണ് എങ്ങു. പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് വില കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ചുപോകും. സെപ്ഷ്യൽ ട്രെയിനെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം സ്വീകരിച്ചുവരുന്നതേയുള്ളു. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ അനുവദിക്കാമെന്ന് റെയിൽവെ അറിയിച്ചെങ്കിലും മറ്റ് നഗരങ്ങളിലെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അതിനിടയിലാണ് ബെംഗളുരുവിൽ നിന്ന് കേരളത്തിന് മറ്റൊരു ആശ്വാസ വാർത്ത എത്തുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിലാണ് ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് ആശ്വാസ വാർത്ത എത്തുന്നത്.

കർണാടക ആർ ടി സി ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എ സി ബസുകൾ അനുവദിച്ചതായാണ് അറിയിച്ചത്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിനെ തുടർന്നാണ് കർണാടക സർക്കാർ തീരുമാനം. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും. ഓണക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉണ്ടാകുമോ എന്നത് വരും ദിവസങ്ങളിൽ അറിയാം.

വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ. ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സർവീസുകൾ  നടത്തുന്നത്. ഓണക്കാലമായതിനാൽട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നുള്ള സ്പെഷ്യൽ ബസ്സ് സർവ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.

അതേസമയം ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കവും ഇന്നുണ്ടായി. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് ഇന്ത്യൻ റെയിൽവേ മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. പൽവേൽ – നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22 ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുപ്രവര്‍ത്തകര്‍ സ്വാര്‍ഥ നേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുത്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Next Post

താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

ഒമാനിൽ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു; രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഒമാനിൽ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു; രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഇടപാട് വാട്ട്സ്ആപ്പിൽ, തുമ്പായി ഗൂഗിള്‍ ലൊക്കേഷൻ മാത്രം; പോലീസിനെ വെട്ടിച്ച് MDMA കടത്ത്, ഒടുവിൽ പിടി വീണു

ഇടപാട് വാട്ട്സ്ആപ്പിൽ, തുമ്പായി ഗൂഗിള്‍ ലൊക്കേഷൻ മാത്രം; പോലീസിനെ വെട്ടിച്ച് MDMA കടത്ത്, ഒടുവിൽ പിടി വീണു

എഐ വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, ചിത്രം പുറത്ത്

എഐ വിദ്യ ഉപയോഗിച്ച് മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, ചിത്രം പുറത്ത്

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊല്ലത്ത് റിട്ട. അധ്യാപകന്‍റെ വീട്ടിൽ മോഷണം, സ്വർണ്ണാഭരണങ്ങൾ കവർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In