ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ വഴിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എംപി. പ്രതിപക്ഷ സമരങ്ങളെ ജനങ്ങളിൽനിന്ന് മറച്ച വെക്കാനാണ് ഭരണപക്ഷ ശ്രമം. പ്രതിപക്ഷ അംഗങ്ങളുടെ സഭയിൽ എന്തുചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ജനാധിപത്യം എന്ന് പറയുന്നത് പ്രതിപക്ഷവും ഭരണപക്ഷവും ചേരുമ്പോഴാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.