ന്യൂഡല്‍ഹി: രാജ്യത്തിനു വേണ്ടി മരിക്കാന്‍ തയാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. തന്റെ വസതിക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് കേജ്രിവാളിന്റെ പ്രതികരണം. കേജ്രിവാള് അല്ല പ്രധാനം, രാജ്യമാണ് പ്രധാനം. ഈ രാജ്യത്തിനായി മരിക്കാനും ഞാനൊരുക്കമാണ് – കേജ്രിവാള് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഇത്തരത്തില്‍ തെരുവ് തെമ്മാടിത്തം കാട്ടുന്നത് യുവാക്കള്‍ക്കു തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും കേജ്രിവാള് കുറ്റപ്പെടുത്തി.