ഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിനെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കർഷകരുടെത് ന്യായമായ ആവശ്യം. അന്നം തരുന്നവരെ ജയിലിൽ ഇടുന്നത് തെറ്റാണെന്നും പ്രതികരണം. ഡൽഹി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ അഭ്യർത്ഥന ഡൽഹി സർക്കാർ തള്ളി. കർഷകരുടെത് ന്യായമായ ആവശ്യം. ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. കർഷകരെ അറസ്റ്റ് ചെയ്യുന്നത് തെറ്റ്. കർഷകരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. രാജ്യത്തിന് അന്നം വിളമ്പുന്നവരാണ് കർഷകർ. അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നത് മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയാണ്. കേന്ദ്രസർക്കാറിന്റെ ഇത്തരം നയങ്ങളുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ലെന്നും ഡൽഹി സർക്കാർ.
അതേസമയം, ‘ഡൽഹി ചലോ’ മാർച്ചിൽ മാർച്ചിൽ സംഘർഷം. ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാൽനടയായി എത്തുന്ന കർഷകരെയും കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. ഇവരെ തിരിച്ചയയ്ക്കാനാണ് ശ്രമം.