കാഞ്ഞങ്ങാട്> രേഖകളില്ലാതെ സ്കൂട്ടിയിൽ കടത്തിയ 5.93 ലക്ഷം രൂപമായി യുവാവ് അറസ്റ്റിൽ. കുമ്പള കൊട്ടിയമ്മ ഇച്ചിലംമ്പാടിയില് കെ അബ്ദുൾ റഹ്മാന്റെ മകൻ കെ എ മുഹമ്മദ് അനസ് (33) ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് നഗരത്തിൽ വെച്ച് പണം പിടികൂടിയത്.
ജില്ലയിലേക്ക് ഹവാല പണം വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്.