തിരുവനന്തപുരം: ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്തു.
ബാലസംഘം സംസ്ഥാന പ്രസിഡണ്ട് കെ.വി.ശില്‍പ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന കണ്‍വീനര്‍ ടി.കെ.നാരായണദാസ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ്,ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.ഹരിദാസ്,കെ.രവീന്ദ്രന്, കെഎസ്കെടിയു ജില്ലാ പ്രസിഡണ്ട് എം.കെ.പ്രഭാകരന്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ.എന്‍.വി.വൈശാഖന്, പികെഎസ് ജില്ലാ സെക്രട്ടറി കെ.വി.രാജേഷ്,ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ അഡ്വ.എം.രണ്‍ദീഷ്,ജോയന്റ് കണ്‍വീനര്‍ സി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ കണ്‍വീനര്‍ എസ്.ബസന്ത്ലാല് സ്വാഗതസംഘം പാനല്‍ അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് സ്വാഗതവും ജില്ലാ കോഡിനേറ്റര്‍ ടി.കെ.അമല്‍ റാം നന്ദിയും പറഞ്ഞു.251 അംഗ എക്സിക്യുട്ടീവ് അടങ്ങിയ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.സ്വാഗതസംഘം ഭാരവാഹികള്‍ ചെയര്മാന് – എം.എം.വര്‍ഗ്ഗീസ്,ജനറല്‍ കണ്‍വീനര്‍ – പി.കെ.ഡേവിസ്,ട്രഷറര്‍ – എം.കെ.കണ്ണന്.
സെപ്തംബര്‍ 24,25,26 തീയ്യതികളില്‍ തൃശൂരിലാണ് സംസ്ഥാന സമ്മേളനം. റീജിയണല്‍ തിയറ്ററില്‍ പ്രതിനിധി സമ്മേളനവും തേക്കിന്‍കാട് മൈതാനത്ത് പൊതുസമ്മേളനവും നടക്കും.