തിരുവനന്തപുരം : ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കത്തോലിക്കാസഭ. ആധുനിക കാലത്ത് കത്തോലിക്കാ സഭയെ ദിശാബോധത്തോടെ നയിച്ചു. സഭയുടെ വിശ്വാസം കാത്ത് സൂക്ഷിക്കാൻ മാർപാപ്പ ശ്രമിച്ചു. ലോകമറിയുന്ന ദൈവശാസ്ത്രഞ്ജനായ അദ്ദേഹം
വളരെ പ്രത്യേകതയോടെ കത്തോലിക്ക സഭയെ നയിച്ചു.
ഭാരതത്തിലെ സഭാ സമൂഹത്തോട് അടുപ്പം സുക്ഷിച്ച പിതാവാണ് അദ്ദേഹം. മലങ്കര സഭയുടെ ആരാധനയോടും ദൈവശാസ്ത്ര സമീപനങ്ങളോടും ആഭിമുഖ്യം ഉണ്ടായിരുന്ന മാർപാപ്പയാണെന്നും ആളുകളിലേക്ക് അടുപ്പിച്ചത് ബെനഡിക്ട് പതിനാറാമൻ്റെ സുതാര്യതയാണെന്നും കത്തോലിക്കാ സഭയുടെ അനുശോചനത്തിൽ പറയുന്നു. ഭാരതത്തിൽ വരണമെന്ന് വളരെ ആഗ്രഹിച്ചിരുന്നുവെന്നും ഭാരത്തത്തിൻ്റെ തത്വശാസ്ത്രത്തോടും മതേതരത്വത്തോടും താത്പര്യം ഉണ്ടായിരുന്നുവെന്നും സഭ കൂട്ടിച്ചേർത്തു.