തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണവും ഉയരുന്നു. ജനുവരിയില്‍ മാത്രം 608 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജനുവരി 16ന് 8 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ജനുവരി 19ന് 49 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 70 മരണമാണ് സ്ഥിരീകരിച്ചത്. ജീവിതശൈലീ രോഗങ്ങള്‍ ഉളളവരുടെയും പ്രമേഹ ബാധിതരുടെയും എണ്ണക്കൂടുതലും മരണസംഖ്യ കൂടുന്നതിനു കാരണമാകുന്നുണ്ട്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഓക്‌സിജന്‍ സഹായം വേണ്ടിവന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 91 ശതമാനം കൂടി. ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 57 ശതമാനവും വെന്റിലേറ്റര്‍ സഹായം ആവശ്യമുളളവരുടെ എണ്ണം 23 ശതമാനവും വര്‍ധിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള കോവിഡ് ബാധിതര്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.