തിരുവനന്തപുരം: കാലവര്‍ഷം അടുത്തിരിക്കുന്ന സമയത്ത് കേരളത്തിന് അധിക ധനസഹായത്തിനായി ലോകബാങ്ക് അംഗീകാരം. 150 മില്യണ്‍ ഡോളര്‍ കേരളത്തിനായി വായ്പ അനുവദിച്ചു. ആറ് വര്‍ഷം ഗ്രേസ് പിരീഡ് ഉള്‍പ്പെടെ പതിനാല് വര്‍ഷത്തെ കാലാവധിയാണ് വായ്പാ തുക തിരിച്ചടയ്ക്കാനുള്ളത്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. കാലാവസ്ഥാ ബജറ്റ് തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്ന തുകയാണ് ഈ 1228 കോടിയുടെ വായ്പ.