കണ്ണൂര്‍> വ്യാജ ബീഡി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള നികുതിയോ, കൂലിയോ, ആനുകൂല്യങ്ങളോ നല്‍കാതെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി എത്തിക്കുന്ന ബീഡികള്‍ വില്‍പ്പന നടത്തുന്നത് വ്യാപകമാണ്. ഇതിനാല്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ബീഡി വ്യവസായ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്.
ക്ഷേമനിധി നടപ്പാക്കാത്ത ഭാരത് ബീഡി കമ്പനിയുടെ കാഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം ഡിപ്പോകള്‍ക്ക് മുന്നില്‍ സമരം നടത്താനും ഫെഡറേഷന്‍ യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് പി വി കുഞ്ഞപ്പന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ പി സഹദേവന്‍, പി കമലാക്ഷന്‍, ടി പി ശ്രീധരന്‍, മണ്ടൂക്ക് മോഹനന്‍, പി കുട്ട്യന്‍ എന്നിവര്‍ സംസാരിച്ചു.