മലപ്പുറം> മലപ്പുറം വളാഞ്ചേരി പാണ്ടികശാലയില്‍ വീട്ടില്‍ കവര്‍ച്ച. പത്തുപവന്‍ സ്വര്‍ണ്ണവും എഴുപത്തയ്യായിരം രൂപയും കവര്‍ന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ പാണ്ടികശാല താഴേ അങ്ങാടിയില്‍ താമസിക്കുന്ന സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്.
വീടിന് പുറകുവശത്ത് ബാഗ് ഉപേക്ഷിച്ചിരുന്നു. ഇത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. മറ്റൊന്നും നശിപ്പിയ്ക്കുകയോ തിരച്ചില്‍ നടത്തിയതിന്റെ ലക്ഷണങ്ങളോ ഇല്ല. പരിചയമുള്ളവരാവാം കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് സംശയം.
സമീപ ദിവസങ്ങളില്‍ വീട്ടിലെത്തിയവരെ ചോദ്യം ചെയ്‌തേക്കും. വളാഞ്ചേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിനും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പൊലിസ് പരിശോധിക്കും.




















