തിരുവനന്തപുരം > പഞ്ചാബ് ധനകാര്യ – എക്സൈസ് വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമ ധനമന്ത്രി കെ എൻ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി. കെ എൻ ബാലഗോപാലിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിയോടൊപ്പം ധനം, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളെ സംബന്ധിച്ചും സംസ്ഥാന സർക്കാരുകളോടുള്ള അവഗണനയും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. കഴിഞ്ഞ ദിവസം മന്ത്രി എം ബി രാജേഷുമായും ഹർപാൽ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ബെവ്കോയുടേത് അനുകരണീയമായ മാതൃകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.