തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂണ്‍മാസം ലഭിക്കേണ്ടിയിരുന്ന മഴയില്‍ ഇതുവരെ 65% കുറവ് ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. അതേസമയം, വരുന്ന രണ്ടാഴ്ച ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂൺ ഒന്നിനു വരേണ്ട കാലവർഷം എട്ടാം തീയതിയാണ് എത്തിയത്.
ജൂണ്‍ ഒന്നു മുതല്‍ 27 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 203 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 577 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. കോഴിക്കോട് 76, ഇടുക്കിയിലും കാസര്‍കോടും 73, പാലക്കാട് 72 ശതമാനം വീതം മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. സാധാരണയിലും കുറഞ്ഞ അളവിലുള്ള മഴയാണ് ഇതുവരെ ലഭിച്ചതെന്ന് ഐഎംഡി കേരള ഡയറക്ടർ ഇൻ ചാർജ് ഡോ. വി.കെ. മിനി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. വരും ദിവസങ്ങളിൽ മഴ ശക്തമാകാമെന്നും അവർ അറിയിച്ചു.
അറബിക്കടലില്‍ ഉണ്ടായ ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തിയതാണു കാരണം. പസിഫിക്ക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോയും കാലവര്‍ഷത്തിന്‍റെ ശക്തി കുറയ്ക്കുന്നതായാണു കരുതുന്നത്.
ഇത്തവണ രാജ്യത്ത് സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സികളും പറയുന്നു. തുടക്കം ദുര്‍ബലമാണെങ്കിലും വരുന്ന രണ്ടാഴ്ച നല്ല മഴ ലഭിക്കാനും ഇടയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് പറയുന്നു. കിഴക്കന്‍ മലയോര മേഖലയില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു പ്രവചനം.