കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ഉണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിനോടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മേൽശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കുകയും ചെയ്തു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.