• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗർഭഛിദ്രത്തിന് അനുമതി തേടി 12 കാരി കേരള ഹൈക്കോടതിയിൽ, ഭ്രൂണത്തിന്‍റെ വളർച്ച ചൂണ്ടികാട്ടി കോടതി നിരസിച്ചു

by Web Desk 04 - News Kerala 24
January 4, 2024 : 8:01 pm
0
A A
0
ഗർഭഛിദ്രത്തിന് അനുമതി തേടി 12 കാരി കേരള ഹൈക്കോടതിയിൽ, ഭ്രൂണത്തിന്‍റെ വളർച്ച ചൂണ്ടികാട്ടി കോടതി നിരസിച്ചു

കൊച്ചി: ​ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12 വയസുകാരിയുടെ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഈ സമയത്തുള്ള അബോർഷൻ പെൺകുട്ടിയുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയ കോടതി ഇക്കാര്യം കണക്കിലെടുത്താണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്നും വിവരിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ​ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതയിലെത്തിയതെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായുമുള്ള ആരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വാ​ദിച്ചു. എന്നാൽ ഭ്രൂണം 34 ആഴ്ച പ്രായമെത്തിയ സാഹചര്യത്തിൽ അബോർഷൻ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കൽ വിദ​ഗ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമായോ സിസേറിയൻ വഴിയോ കുട്ടിയുടെ ജനനം നടക്കട്ടെയെന്നും കോടതി നിർദ്ദേശിച്ചു.

തൊട്ടടുത്ത ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ നിന്നും പെൺകുട്ടിയുടെ പ്രസവം വരെ നിരന്തരമായ ചികിത്സ തേടാമെന്നും കോടതി നിർദ്ദേശിച്ചു. 36 -ാം ആഴ്ചയിൽ ഭ്രൂണം പൂർണ്ണ വള‌ർച്ചയിലെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടി​ന്റെ നേത‍ൃത്വത്തിൽ മെഡിക്കൽ വിദ​ഗ്ധർ കുട്ടിയുടെ പ്രസവത്തി​ന്‍റെ രീതി തീരുമാനിക്കും. പ്രസവശേഷം കുട്ടിയുടെ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. പ്രസവം വരെ മാതാപിതാക്കളുടെ കൂടെയുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
​ഗർഭധാരണത്തിന് കാരണക്കാരനായ പെൺകുട്ടിയുടെ സഹോദരനെ കുട്ടിയിൽ നിന്ന് അകറ്റി നിർത്താൻ മാതാപിതാക്കളോട് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ അധികാരികളെ നിയമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശാ ശരത്തും 55 കുട്ടികളും ചുവടുവെച്ചു; കലോത്സവ വേദിയിൽ നൃത്തശിൽപം ഇതൾവിരിഞ്ഞു

Next Post

ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

മകരവിളക്കിന് സംസ്ഥാനത്ത് 800 ബസുകൾ അധിക സർവീസ് നടത്തും, ബസുകൾ പിടിച്ചിടരുത്; ഉറപ്പ് നൽകി മന്ത്രി ഗണേഷ് കുമാർ

മകരവിളക്കിന് സംസ്ഥാനത്ത് 800 ബസുകൾ അധിക സർവീസ് നടത്തും, ബസുകൾ പിടിച്ചിടരുത്; ഉറപ്പ് നൽകി മന്ത്രി ഗണേഷ് കുമാർ

യുപിഐ ഇടപാടുകൾക്ക് ചാ‍ർജ് വരും, വ്യക്തമാക്കി എൻപിസിഐ മേധാവി; വ്യക്തികൾക്കും ചെറിയ വ്യാപാരികൾക്കും ഭാരമാവില്ല

യുപിഐ ഇടപാടുകൾക്ക് ചാ‍ർജ് വരും, വ്യക്തമാക്കി എൻപിസിഐ മേധാവി; വ്യക്തികൾക്കും ചെറിയ വ്യാപാരികൾക്കും ഭാരമാവില്ല

അർജുന അവർഡ് ജേതാവായ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു, കൊലയാളി ഓട്ടോ ഡ്രൈവർ, 48 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

അർജുന അവർഡ് ജേതാവായ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു, കൊലയാളി ഓട്ടോ ഡ്രൈവർ, 48 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ

സാമ്പത്തിക മുന്നേറ്റം; കേരളത്തിന്റെ ആവശ്യങ്ങൾ ശരിവച്ച്‌ നിതി ആയോഗ്‌ വൈസ്‌ ചെയർമാൻ

സാമ്പത്തിക മുന്നേറ്റം; കേരളത്തിന്റെ ആവശ്യങ്ങൾ ശരിവച്ച്‌ നിതി ആയോഗ്‌ വൈസ്‌ ചെയർമാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In