കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി പരാമര്‍ശിച്ചു. ബ്രഹ്മപുരംത്തെ തീപിടുത്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്. അതേസമയം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച ജലസ്രോതസുകളിലെ സാമ്പിളുകളില്‍ ഇ-കോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കലക്ടര്‍ കോടതിയെ അറിയിച്ചു.