• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുഷ്യാവകാശ സംരക്ഷണം സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ചീഫ് ജസ്റ്റിസ് എസ്. മണികുമാർ

by Web Desk 04 - News Kerala 24
December 10, 2022 : 7:02 pm
0
A A
0
മനുഷ്യാവകാശ സംരക്ഷണം സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ചീഫ് ജസ്റ്റിസ് എസ്. മണികുമാർ

തിരുവനന്തപുരം: സ്കൂൾ തലം മുതൽ മനുഷ്യാവകാശ സംരക്ഷണം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്, ജസ്റ്റിസ് എസ്. മണികുമാർ. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമാണ് മനുഷ്യനും അയാൾക്ക് ജന്മനാ സിദ്ധിച്ച അവകാശങ്ങളുമെന്ന് ജസ്റ്റിസ് മണികുമാർ പറഞ്ഞു.

ലോകത്ത് എവിടെ ജാതിയും മതവും ഉണ്ടായാലും ആശുപത്രികളിൽ അതുണ്ടാവില്ല. രക്തം സ്വീകരിക്കുമ്പോഴും അവയവം സ്വീകരിക്കുമ്പോഴും ദാതാവിന്‍റെ ജാതിയും മതവും ആരും നോക്കാറില്ല. കാരണം ആശുപത്രിയിൽ വലുത് ജീവനാണ്. ഇതേ ബോധ്യം എല്ലാവർക്കുമുണ്ടായാൽ ആരുടെ അവകാശങ്ങളും ലംഘിക്കപ്പെടില്ല. 500 ലധികം ഭാഷകളിൽ മൊഴിമാറ്റം നടത്തിയതിന്‍റെ ഗിന്നസ് റെക്കോർഡിന് അർഹമായ രേഖയാണ് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനമെന്ന് ജസ്റ്റിസ് മണികുമാർ പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഭിന്നശേഷികാർക്കും കുടിയേറിയവർക്കുമുള്ള മനുഷ്യാവകാശങ്ങളെ കുറച്ച് തികച്ചും വ്യക്തമായ ഒരടിസ്ഥാനം സൃഷ്ടിക്കാൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന് കഴിഞ്ഞു. 74 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട മനുഷ്യാവകാശ പ്രഖ്യാപനം നിരവധി രാജ്യങ്ങളിലെ ഭരണഘടനയിൽ ഇടം നേടി. മനുഷ്യാവകാശ പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സുപ്രീം കോടതി വിവിധ തരം അവകാശങ്ങൾക്ക് കൃത്യമായ വ്യാഖ്യാനങ്ങൾ നൽകി. സ്വകാര്യത, സൗജന്യ നിയമ സഹായം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാ തത്വങ്ങൾക്ക് കരുത്തുറ്റ അടിത്തറ പകരാൻ സുപ്രീം കോടതിക്ക് കഴിഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തെ കുറിച്ച് ഓരോരുത്തരും ബോധവാൻമാരാകണം. സ്കൂളിലും ജോലി സ്ഥലങ്ങളിലും മാത്രമല്ല വീടുകളിലും മനുഷ്യാവകാശം പ്രധാനപ്പെട്ടത് തന്നെയാണ്. മനുഷ്യാവകാശത്തെ കുറിച്ച് ജനങ്ങൾ ബോധവാൻമാരായാൽ നിയമവും നീതിയും നടപ്പിലാക്കാൻ എളുപ്പമായിരിക്കും. എന്നാൽ അവകാശങ്ങളെ കുറിച്ച് കൂടുതലാളുകളും ബോധവാൻമാരല്ല. പാർശ്വവൽക്കരിക്കപെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വിചാരണ തടവുകാരുടെ അവകാശങ്ങളെ കുറിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടുത്ത കാലത്ത് സൂചിപ്പിച്ചിരുന്നു. കോടതികളിൽ വിചാരണയിലിരിക്കുന്ന കാലതാമസമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനുകളിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത് കേരള മനുഷ്യാവകാശ കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാർക്കും നിർദ്ധനർക്കും ഇതര സംസ്ഥാനകർക്കും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ വി.കെ. ബീനാകുമാരി, കെ.ബൈജു നാഥ് എന്നിവർ പ്രഭാഷണം നടത്തി.കമ്മീഷൻ ഉത്തരവുകൾ നടപ്പിലാക്കാൻ സംവിധാനം വേണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവുകൾ നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിതല യോഗത്തിൽ നടപടിയെടുക്കുന്നുണ്ടെന്ന് നിയമ സെക്രട്ടറി വി.ഹരി നായർ പറഞ്ഞു. ഭരണഘടനാ സാക്ഷരത സംസ്ഥാനത്ത് നടപ്പിലാക്കാൻ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യർക്കെന്ന പോലെ ഭരണകൂടങ്ങൾക്കുമുണ്ടെന്ന് ഡി.ജി.പി.ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. ലഹരി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണമാണെന്ന് ബാലാവകാശ കമ്മീഷൻ മുൻ അധ്യക്ഷ ശോഭാ കോശി പ്രഭാഷണത്തിൽ പറഞ്ഞു.കമ്മീഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ സ്വാഗതവും രജിസ്ട്രാർ ജി എസ് ആശ നന്ദിയും പറഞ്ഞു.നിരവധി ജുഡീഷ്യൽ ഓഫീസർമാർ ചടങ്ങിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിഎൻബി തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

Next Post

വൈദ്യപരിശോധന നടത്തി, നടപടികൾ പൂർത്തിയാക്കി; കോക്പിറ്റിൽ കയറിയ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വൈദ്യപരിശോധന നടത്തി, നടപടികൾ പൂർത്തിയാക്കി; കോക്പിറ്റിൽ കയറിയ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

വൈദ്യപരിശോധന നടത്തി, നടപടികൾ പൂർത്തിയാക്കി; കോക്പിറ്റിൽ കയറിയ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

സൗദി അറേബ്യയില്‍ സാപ്റ്റ്‍കോ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ സാപ്റ്റ്‍കോ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

എട്ടാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം, പ്രതിയെ വിട്ടയച്ചതിൽ പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എട്ടാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം, പ്രതിയെ വിട്ടയച്ചതിൽ പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

വയനാട് ചുരത്തിൽ മറിഞ്ഞത് മാഹിയിലേക്ക് മദ്യവുമായി പോയ ലോറി; മദ്യകുപ്പികള്‍ നശിച്ചു

വയനാട് ചുരത്തിൽ മറിഞ്ഞത് മാഹിയിലേക്ക് മദ്യവുമായി പോയ ലോറി; മദ്യകുപ്പികള്‍ നശിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In