കൊച്ചി : മത വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെ വിമർശിച്ച് കേരള ഹൈക്കോടതി. അദ്ദേഹത്തിന് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണ് സംഭവിച്ചതെന്നാണ് കോടതി പറഞ്ഞത്. ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ വായിൽ നിന്നും വീണ് പോയ വാക്കാണെന്നും അപ്പോൾ തന്നെ അബദ്ധം തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞുവെന്നും പി സി ജോർജ് കോടതിയിൽ അറിയിച്ചു. ഈ അവസരത്തിൽ ആയിരുന്നു കോടതിയുടെ പരാമർശം. താൻ നടത്തിയ പരാമർശത്തിൻ്റെ പേരിൽ ഒന്നും സംഭവിച്ചില്ലെന്നും, എല്ലാവരും ചിരിച്ചതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.