കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എൽദോസിനു നിർദേശം നൽകിയിരുന്നു. എന്നാൽ എൽദോസ് സഹകരിക്കുന്നില്ലെന്നും ഇത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സമാകുന്നുവെന്നും സർക്കാർ േകാടതിയിൽ വാദിച്ചു.
മാത്രമല്ല, എൽദോസിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ് രീതി. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. 11 കർശന ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി എൽദോസിനു മുൻകൂർ ജാമ്യം നൽകിയത്.