• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി

by Web Desk 04 - News Kerala 24
June 24, 2024 : 9:50 pm
0
A A
0
സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി

കൊച്ചി: സമരം ചെയ്യുന്നവർക്ക്​ ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന്​ ഹൈകോടതി. ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന്​ വ്യക്തമാക്കുന്ന ഉത്തരവിലാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം.

200 മീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന ആലുവ മുൻസിഫ്​ കോടതിയുടെ ഉത്തരവ്​ ഭേദഗതി ചെയ്​ത​ നോർത്ത്​ പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയാണ്​ ​സിംഗി​ൾ ബെഞ്ചിന്‍റെ നടപടി. മുൻസിഫ്​ കോടതി ഉത്തരവ്​ ഭേദഗതി ചെയ്തത്​ ചോദ്യം ചെയ്ത്​ ഫെഡറൽ ​ബാങ്ക്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

ജോലിസ്ഥലത്ത്​ പ്രതിഷേധിക്കാനും സമാധാനപരമായി സംഘടിക്കാനും പ്രകടനം നടത്താനും ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം തൊഴിലാളികൾക്ക്​ അവകാശം നൽകുന്നുണ്ടെങ്കിലും നിയമപരമായി ഇടപാടുകൾ നടത്താനുള്ള ബാങ്ക്​ ഉടമകളു​ടെ അവകാശത്തിലേക്ക്​ കടന്നുകയറുന്ന സമരരീതി അനുവദനീയമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. ഇടപാടുകാരുടെ വിശ്വാസത്തിലും ആത്​മവിശ്വാസത്തിലും അധിഷ്​ഠിതമാണ്​ ബാങ്കിങ്​​ ബിസിനസ്​. സമാധാനപരമായ സമരംപോലും ഇടപാടുകാരെ ഭയപ്പെടുത്താനും ആശങ്കപ്പെടുത്താനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.

തുടർന്നാണ്​ സമരങ്ങൾ 50 മീറ്റർ ചുറ്റളവിനകത്ത്​ പാടില്ലെന്ന തരത്തിൽ​​ ഉത്തരവിൽ കോടതി ഭേദഗതി വരുത്തിയത്​. സംഘം ചേരാനും പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും​ കോടതി വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാടവന അപകട കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹനവകുപ്പ്

Next Post

സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി

പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി

നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി

നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി

ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു

കേരളത്തിൽ ഇന്നും മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ

ഇന്നും കേരളത്തിൽ അതിശക്ത മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In