തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 4 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്.