ന്യൂഡൽഹി > ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരെന്ന് കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മലയാളി അസോസിയേഷന് വഴി രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ് ഡൽഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.