• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രണ്ട്​ വർഷത്തേക്ക്​ നിയമിച്ച്​​​ ആജീവനാന്ത പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളം – സുപ്രീം കോടതി

by Web Desk 04 - News Kerala 24
March 14, 2022 : 7:21 pm
0
A A
0
രണ്ട്​ വർഷത്തേക്ക്​ നിയമിച്ച്​​​ ആജീവനാന്ത പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളം – സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ മ​ന്ത്രിമാരുടെ പേഴ്​സണൽ സ്റ്റാഫ്​ പെൻഷനെതിരെ ആഞ്ഞടിച്ച്​ സുപ്രീംകോടതി. രണ്ട്​ വർഷത്തേക്ക്​ നിയമനം നൽകി അവർക്ക്​ ആജീവനാന്തം പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കോടതി​ കുറ്റപ്പെടുത്തി. അതിന്​ കേരള സർക്കാറിന്​ കഴിയുമെങ്കിൽ കെ.എസ്​.ആർ.ടി.സിക്ക്​ ഡീസൽ വാങ്ങുമ്പോൾ വിപണിവിലയേക്കാൾ കൂടുതൽ പണം കൊടുക്കാൻ എന്തുകൊണ്ട്​ കഴിയില്ലെന്നും ജസ്റ്റിസുമാരായ അബ്​ദുൽ നസീറും കൃഷ്ണ മുരാരിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച്​ രോഷത്തോടെ ചോദിച്ചു.

ഡീസൽ മൊത്തമായി വാങ്ങുന്ന കെ.എസ്​.ആർ.ടി.സി പോലുള്ള കമ്പനികളിൽനിന്ന്​ വിപണി വിലയേക്കാൾ ലിറ്ററിന്​ ഏഴ്​ രൂപ വരെ കൂടുതൽ വാങ്ങുന്ന​ത്​ അവസാനിപ്പിക്കണമെന്നും വില നിർണയിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാറിന്​ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട്​ കെ.എസ്​.ആർ.ടി.സി സമർപ്പിച്ച ഹരജി തള്ളിയാണ്​ ബെഞ്ച്​ മന്ത്രിമാരുടെ പേഴ്​സണൽ സ്റ്റാഫിന്​ ആജീവനാന്ത പെൻഷൻ നൽകുന്ന കേരള സർക്കാറിനെതിരെ ആഞ്ഞടിച്ചത്​.

വിപണി വിലയേക്കാൾ ഡീസലിന്​ ഏഴ്​ രൂപ കൂടുതലാണ്​ കെ.എസ്​.ആർ.ടി.സിയിൽ നിന്ന്​ ഈടാക്കുന്നതെന്ന്​ മുതിർന്ന അഭിഭാഷകൻ അഡ്വ. വി. ഗിരി ബോധിപ്പിച്ചപ്പോൾ, എന്തിനാണിവിടെ വന്നിരിക്കുന്നതെന്നും ഇത്​ കേരളമല്ലേ’ എന്നും ജസ്റ്റിസ്​ അബ്​ദുൽ നസീർ ചോദിച്ചു. ഹൈകോടതി തീരുമാനിക്കട്ടെ എന്നും അവർക്കിത്​ കൈകാര്യം ചെയ്യാൻ അറിയാം എന്നും അവിടെ കേസ്​ ഫയൽ ചെയ്​​തോളൂ എന്നും ജസ്റ്റിസ്​ നസീർ പറഞ്ഞു. തുടർന്നാണ്​ ഇന്ത്യൻ എക്സ്​പ്രസിലെ റിപ്പോർട്ട്​ പരാമർശിച്ച്​ മന്ത്രിമാർ രണ്ട്​ വർഷത്തേക്ക്​ നിയമിക്കുന്നവർക്ക്​ ആജീവനാന്തം മുഴുവൻ പെൻഷനും നൽകുന്ന ഏക സംസ്ഥാനമാണ് ഇതെന്ന്​ ​അഡ്വ. ഗിരിയോട്​ ജസ്റ്റിസ്​ നസീർ പറഞ്ഞത്​. ഇന്നത്തെ ഇന്ത്യൻ എക്സ്​പ്രസ്​ വായിച്ചുവെന്ന്​ നിങ്ങളുടെ സർക്കാറിനോട്​ പറഞ്ഞേക്കൂ എന്നും അദ്ദേഹം തുടർന്നു.

”രണ്ട്​ വർഷത്തേക്ക്​ നിയമനം ലഭിച്ച വ്യക്​തിക്ക്​​ ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കുന്ന ഏക സംസ്ഥാനമാണ്​ നിങ്ങളുടേത്​. അതിന്​ കേരള സർക്കാറിന്​ കഴിയുമെങ്കിൽ ഇതിനും (ഡീസലിന്​ അധിക വില കൊടുക്കാനും) എന്തുകൊണ്ട്​ കഴിയില്ലേ? ​കേരളത്തിലെ ഉന്നതാധികാരികൾ പറഞ്ഞത്​ ഇക്കാര്യം സർക്കാറിനോട്​ പറഞ്ഞേക്കൂ എന്നാണ്​. ഇന്ന്​ ഇന്ത്യൻ എക്സ്​പ്രസ് റിപ്പോർട്ട്​ ചെയ്തതാണിത്​”- ജസ്റ്റിസ്​ നസീർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിഖുകാർക്ക് വിമാനത്താവളങ്ങളിൽ കൃപാൺ ധരിക്കാൻ അനുമതി

Next Post

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

സിപിഐയിലും പ്രായപരിധി ; സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്ന് ഡി.രാജ

സിപിഐയിലും പ്രായപരിധി ; സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്ന് ഡി.രാജ

നാലുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ

നാലുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In