ഹൈനരാബാദ് > മുൻ ആരോഗ്യമന്ത്രി കെ കെ ശെലജ ഹൈദരാബാദ് മലയാളികളുമായി സംവദിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയതായിരുന്നു ശൈലജ. സുന്ദരയ്യ വിജ്ഞാൻ കേന്ദ്രത്തിൽവച്ച് നടന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയ വിഷയത്തെ അധികരിച്ച് സംസാരിക്കുകയും, മീറ്റിംഗിൽ പങ്കെടുത്തവർ ഉയർത്തിയ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
യോഗത്തിൽ സിപിഐ എം തെലങ്കാന സ്റ്റേറ്റ് സെക്രട്ടിയേറ്റ് അംഗം ഡി ജി നരസിംഹ റവു, സിപിഐ എം സ്റ്റേറ്റ് കമ്മിറ്റി അംഗവും ഹൈദരാബാദ് ജില്ലാ സെക്രട്ടറിയുമായ എം ശ്രീനിവാസ് റെഡ്ഡി, കെ വി ദേവരാജൻ, പി പ്രദീപ്, സന്തോഷ് ഭാസ്കരൻ എന്നിവർ പങ്കെടുത്തു. പി രാധാകൃഷ്ണൻ സ്വാഗതവും കെ ഡി ഉദയൻ കൃതജ്ഞതയും പറഞ്ഞു.