• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ ഉപേക്ഷിച്ച് ഉത്തരവിറക്കണം; വീണ്ടും സമരവുമായി കെ-റെയിൽ വിരുദ്ധസമിതി

by Web Desk 04 - News Kerala 24
July 14, 2023 : 7:39 am
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർ ലൈൻ ഉപേക്ഷിച്ച് ഉത്തരവിറക്കണം; വീണ്ടും സമരവുമായി കെ-റെയിൽ വിരുദ്ധസമിതി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വീണ്ടും സമരം നടത്താൻ കെ-റെയിൽ വിരുദ്ധസമിതി തീരുമാനിച്ചു. മഞ്ഞക്കുറ്റികൾ സ്ഥാപിച്ച നടപടികളെ പ്രതിരോധിച്ചതിന്റെ പേരിൽ എടുത്ത കള്ളക്കേസുകൾ അടിയന്തരമായി പിൻവലിക്കണം. സിൽവർ ലൈനിനുവേണ്ടി ഭൂമി മരവിപ്പിച്ച വിജ്ഞാപനം പിൻവലിക്കണം. ഡി.പി.ആറിന് കേന്ദ്രം നൽകിയ തത്ത്വത്തിലെ അംഗീകാരവും റദ്ദുചെയ്യണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു.

സമരത്തിന്‍റെ ഭാഗമായി ആഗസ്റ്റ് ഒമ്പത് ക്വിറ്റിന്ത്യ ദിനത്തിൽ “ക്വിറ്റ് കെ-റെയിൽ ” ദിനാചരണം സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തിൽ “കെ-റെയിലിൽനിന്ന് കേരളത്തിന് സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തി “ഫ്രീഡം ഫ്രം കെ-റെയിൽ” ദിനമാചരിക്കും. ആഗസ്റ്റ് 18 – കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ഉത്തരവിറക്കിയതിന്റെ വാർഷിക ദിനത്തിൽ സംസ്ഥാന വ്യാപകമായി കരിദിനാചരണം നടത്തും. സെപ്റ്റംബർ ഒന്നിന് കോട്ടയം മാടപ്പള്ളി സ്ഥിരംസമരപ്പന്തലിൽ നടക്കുന്ന നിരന്തര സത്യഗ്രഹ സമരം 500 ദിവസം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തകരെ അണിചേർത്ത് “സമര പോരാളി സംഗമം” നടത്തും. ഒരു കോടി ഒപ്പുശേഖരണം നവംബർ ഒന്നിനകം പൂർത്തിയാക്കി 2024 ജനുവരിയിൽ സർക്കാറിന് കൈമാറും.

പ്രതിഷേധം പരിഗണിച്ച് പരിസ്ഥിതിക്ക് അനുയോജ്യമാകില്ലെന്ന് വിലയിരുത്തി മുൻ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചതാണ് അതിവേഗ റെയിൽ പദ്ധതി. കാര്യമായ ഭേദഗതി വരുത്താതെ, 2012ലെ അടങ്കൽ തുകയായ 1.18 ലക്ഷം കോടി രൂപയെന്നത് 10 വർഷത്തിനു ശേഷം ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയായി അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. പുകമറ സൃഷ്ടിച്ച് സിൽവർലൈൻ പദ്ധതി ഒളിച്ചുകടത്തി കേരളത്തിൽ കെട്ടി ഏൽപിക്കാനുള്ള ശ്രമമാണിത്. ഇക്കാര്യങ്ങൾ വിശദീകരിക്കാനും സിൽവർലൈൻ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുമായി കേന്ദ്രമന്ത്രിയെ കാണും.

സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എസ്. രാജീവൻ, വൈസ് ചെയർമാൻ ടി.ടി. ഇസ്മയിൽ, രക്ഷാധികാരികളായ എം.ടി. തോമസ്, കെ. ശൈവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രാന്റുകളിലെ കുടിശ്ശിക തീർക്കണം ; ആവശ്യപ്പെട്ടത്‌ 15,000 കോടിയുടെ അടിയന്തര അനുമതി

Next Post

കെ.എസ്.ആർ.ടി.സി: വനിതാ ഡ്രൈവർമാർ സജ്ജരാകുന്നു, ആദ്യം ഇ-ബസുകളിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കെ.എസ്.ആർ.ടി.സി: വനിതാ ഡ്രൈവർമാർ സജ്ജരാകുന്നു, ആദ്യം ഇ-ബസുകളിൽ

കെ.എസ്.ആർ.ടി.സി: വനിതാ ഡ്രൈവർമാർ സജ്ജരാകുന്നു, ആദ്യം ഇ-ബസുകളിൽ

‘രാജ്യം ശക്തമാണ്​, എപ്പോഴും ഭീകരവത്കരിക്കേണ്ടതില്ല’ – പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ന്റെ ജാമ്യം എതിർത്ത ഇ.ഡിയോട് സുപ്രീംകോടതി

‘രാജ്യം ശക്തമാണ്​, എപ്പോഴും ഭീകരവത്കരിക്കേണ്ടതില്ല’ - പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ന്റെ ജാമ്യം എതിർത്ത ഇ.ഡിയോട് സുപ്രീംകോടതി

ആദ്യവിവാഹം മറച്ച് വീണ്ടും വിവാഹിതനായി; ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ

ആദ്യവിവാഹം മറച്ച് വീണ്ടും വിവാഹിതനായി; ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ

സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി

മലയാളി വിദ്യാർഥിനിയുടെ മരണം: ഒപ്പം താമസിച്ചവരെ പൊലീസ് ചോദ്യം ചെയ്തു

ലൈംഗികബന്ധം: പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി

ലൈംഗികബന്ധം: പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021