• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കൃഷിക്കൊപ്പം കളമശ്ശേരി’: കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

by Web Desk 04 - News Kerala 24
August 14, 2023 : 8:07 pm
0
A A
0
‘കൃഷിക്കൊപ്പം കളമശ്ശേരി’: കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

കൊച്ചി > കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കളമശ്ശേരി കാർഷികോത്സവം’ ആഗസ്റ്റ് 20 മുതൽ 27 വരെ നടക്കുമെന്ന് മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളമശേരി ടിവിഎസ് കവലയ്‌ക്കുസമീപമാണ്‌ പരിപാടി.
കേരളത്തിലെ ഏറ്റവും പ്രമുഖ വ്യവസായ കേന്ദ്രമായ കളമശ്ശേരിയിൽ വൻ കാർഷിക മുന്നേറ്റത്തിന് കളമൊരുക്കിയ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. തരിശിട്ടിരുന്നതുൾപ്പെടെ ആയിരത്തിലധികം ഏക്കറിൽ പുതുതായി കൃഷിയിറക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. പുതുതായി അഞ്ഞൂറ് ഏക്കറിലധികം ഭൂമിയിൽ നെൽകൃഷിയാരംഭിച്ചു. 300 ഏക്കറിൽ പച്ചക്കറിയും 75 ഏക്കറിൽ കൂവ കൃഷിയും തുടങ്ങി. പ്രസിദ്ധമായിരുന്ന ആലങ്ങാട് ശർക്കരയുടെ ഉൽപാദനം വീണ്ടും ആരംഭിക്കാൻ ലക്ഷ്യമിട്ട് കരിമ്പുകൃഷിയും ആരംഭിച്ചു. പൂകൃഷിയും മത്സ്യ കൃഷിയും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. മന്ത്രി പറഞ്ഞു.

കാർഷികോൽപ്പന്ന പ്രദർശനവും വിപണനവും, കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങൾ വിൽപനക്കെത്തിക്കുന്ന നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികൾ എന്നിവയാണ് കളമശ്ശേരി കാർഷികോൽസവത്തിൽ ഒരുക്കുന്നത്. വ്യവസായം, ടൂറിസം, കൃഷി, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകൾ മേളയിലുണ്ടാകും. സഹകരണ ബാങ്കുകളുടെ സ്റ്റാളുകളും മേളയിൽ പങ്കെടുക്കും. കാർഷികോൽസവത്തിനുള്ള ഉൽപന്നങ്ങളുടെ വിളവെടുപ്പ് ആഗസ്റ്റ് 19 ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.

പത്ത് വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കലാപരിപാടികളുമുണ്ടാകും. മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാർഷിക കലാജാഥ പര്യടനം നടത്തിവരികയാണ്. നെൽ കർഷകർ, മത്സ്യ കർഷകർ, പഴം-പച്ചക്കറി- പൂ കർഷകർ, യുവ കർഷകർ, കുട്ടി കർഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ കർഷകർ പങ്കെടുക്കുന്ന സംഗമങ്ങളും നടക്കും.വ്യവസായ മേഖലയിലെ കാർഷികോത്സവം എന്ന നിലയിൽ ഏറെ പ്രത്യേകതകൾ ഉള്ളതാണ് കളമശ്ശേരി കാർഷികോത്സവം എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി പ്രസാദ്, എം ബി രാജേഷ്, വി എൻ വാസവൻ, നടൻ മമ്മൂട്ടി, മുൻ മന്ത്രിമാരായ ഡോ. തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്, ഗായകൻ ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി, കവി മുരുകൻ കാട്ടാക്കട, പാചക വിദഗ്ധൻ ഷെഫ് പിള്ള, കാർഷികമേഖലയിലെ വിദഗ്ധർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യവും മേളയിലുണ്ടാകും. മമ്മൂട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. 27ന്‌ സമാപിക്കും. സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ വിജയൻ പള്ളിയാക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിയ കുതിപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

Next Post

നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

ഒരേ വേദിയിൽ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനം അവതരിപ്പിച്ച് ചാലപ്പുറം ഗണപത് സ്‌കൂൾ

ഒരേ വേദിയിൽ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനം അവതരിപ്പിച്ച് ചാലപ്പുറം ഗണപത് സ്‌കൂൾ

അതിഥി പോർട്ടൽ: രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു

അതിഥി പോർട്ടൽ: രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു

കണ്ണൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു

കണ്ണൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു

പ്രതികൂല കാലാവസ്ഥ ; ഈ സ്ഥലത്തേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

പ്രതികൂല കാലാവസ്ഥ ; ഈ സ്ഥലത്തേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In