തിരുവനന്തപുരം : കേരളീയം 2023ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രാമശ്ശേരി ഇഡ്ഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും, കര്‍ക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്‍ഡുകളായി അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെയും മലയാളിയുടെ ആതിഥ്യ മര്യാദയെയും ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.