• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിദ്ദിഖ്‌ കൊലപാതകത്തിൽ ആഷിഖും നേരിട്ട്‌ പങ്കാളി; ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

by Web Desk 04 - News Kerala 24
June 3, 2023 : 7:35 pm
0
A A
0
സിദ്ദിഖ്‌ കൊലപാതകത്തിൽ ആഷിഖും നേരിട്ട്‌ പങ്കാളി; ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

കോഴിക്കോട്‌: ഹോട്ടൽ വ്യാപാരിയായ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൽ മൂന്നാം പ്രതി ആഷിഖിന്‌ നേരിട്ട്‌ പങ്ക്‌. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം പൊലീസിനോട്‌ സമ്മതിച്ചു. ഫർഹാന വിളിച്ചിട്ടാണ്‌ ആഷിഖ്‌ കോഴിക്കോട്ടെത്തിയത്‌. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ എത്തുമ്പോൾ സിദ്ദിഖും ഷിബിലിയും മദ്യപിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വാക്‌തർക്കമായി. ആഷിഖ്‌ സിദ്ദിഖിനെ ചവിട്ടിവീഴ്‌ത്തി. തുടർന്നുള്ള മർദനത്തിലാണ്‌ സിദ്ദിഖ്‌ മരിച്ചത്‌. മരണം ഉറപ്പാക്കിയശേഷം ആഷിഖ്‌ മടങ്ങി.

കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ തങ്ങിയ ഇയാളെ സിദ്ദിഖിന്റെ കാറിൽ എത്തിയ ഫർഹാനയും ഷിബിലിയും ബീച്ചിലേക്ക്‌ കൊണ്ടുപോയി. മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി തള്ളാൻ തീരുമാനിച്ചത്‌ ഇവിടെ വച്ചാണ്‌. മിഠായിത്തെരുവിലെ കടയിൽനിന്ന്‌ ട്രോളി ബാഗ്‌ വാങ്ങി. ഇതിനുശേഷം ആഷിഖ്‌ മടങ്ങി. തുടർന്ന്‌ ഷിബിലിയും ഫർഹാനയും മൃതദേഹം കഷണങ്ങളാക്കി. ഒരു ബാഗിൽ കൊള്ളാത്തതിനാൽ മറ്റൊരു ട്രോളി ബാഗ്‌ വാങ്ങി. ബാഗുമായി അഗളിയിലേക്ക്‌ പുറപ്പെട്ട ഇവർ വഴിയിൽവച്ച്‌ ആഷിഖിനെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

ആഷിഖിനെ ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ആഷിഖിനെ കൊലപാതകം നടന്ന ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിൽ തിരൂർ സിഐ എം ജെ ജിജോയുടെ നേതൃത്വത്തിലാണ് പകൽ 11.50ഓടെ എത്തിച്ചത്. തുടർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയ ജി 4 റൂമിലെത്തി തെളിവ്‌ ശേഖരിച്ചു. 12 ഓടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷകസംഘം ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ മലബാർ ഫൂട്ട്‌കെയറിലെത്തിച്ച് തെളിവെടുത്തു.

വെഴിയാഴ്‌ച പ്രതികളായ ഫർഹാനയെയും ഷിബിലിയെയും ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ഫർഹാനയെയും ഷിബിലിയെയും വെള്ളിയാഴ്ച തിരൂർ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി. ആഷിഖിന്റെ കസ്റ്റഡി ഞായറാഴ്‌ച അവസാനിക്കും.

കേസ് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റാൻ ആലോചനയുണ്ട്. കൊലപാതകവും ഗൂഢാലോചനയും നടന്ന ഹോട്ടൽ, കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളും മറ്റുപകരണങ്ങളും വാങ്ങിയ കടകൾ എന്നിവ കോഴിക്കോട്ടായ സാഹചര്യത്തിലാണ് കേസ് മാറ്റുന്നത്‌ പരിഗണിച്ചത്. ആഷിഖിനെ കോടതിയിൽ ഹാജരാക്കിയശേഷമായിരിക്കും കേസ് മാറ്റുന്നത്‌ തീരുമാനിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് ഗൗരവമായി കാണണം -ജസ്റ്റിസ് കുര്യന്‍ ജോസഫ്

Next Post

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഇന്നും നാളെയും കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനം പാടില്ല

ഇന്നും നാളെയും കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനം പാടില്ല

ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഒമാനിൽ 24 വയസുകാരന്‍ വാദിയില്‍ മുങ്ങിമരിച്ചു

ഒമാനിൽ 24 വയസുകാരന്‍ വാദിയില്‍ മുങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In